കർഷക സമരം 80 ദിവസത്തിലേക്ക്; പുതിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച

കർഷക സമരം 80 ദിവസത്തിലേക്ക്. പുതുക്കിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച.
രാജ്യവ്യാപകമായി ടോൾ പ്ലാസകൾ പിടിച്ചടക്കുക, പന്തം കൊളുത്തിപ്രകടനം, റയിൽവേ ട്രാക്ക് തടയൽ എന്നിങ്ങനെയാണ് പുതിയ സമര പരിപാടികൾ. ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി ദീപ് സിദ്ധുവിന്റെ കൂട്ടാളികൾക്കായി പോലിസ് അന്വേഷണം ഊർജിതമാക്കി.

കർഷക പ്രക്ഷോഭം 80ആം ദിനത്തിലേക്കെതിയതോടെ കൂടുതൽ ശക്തമാകുന്നു. സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വരാനിരിക്കുന്ന കർഷക സമരങ്ങൾക്ക് തീരുമാനമായി, മറ്റന്നാൾ രാജസ്ഥാനിലെ മുഴുവൻ ടോൾ പ്ലാസകളും കർഷകർ പിടിച്ചടക്കും.

പുൽവമായിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ ദിവസമായ ഞായറാഴ്ച കർഷകർ രാജ്യവ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തും. ഫെബ്രുവരി 16ന് രാജ്യവ്യാപകമായി സർ ചോട്ടൂരം ജന്മ ദിനം ആഘോഷിക്കും. ഫെബ്രുവരി 18ന് 12 മുതൽ വൈകീട്ട് 4 വരെ റെയിൽവേ ട്രാക്ക് തടഞ്ഞുകൊണ്ട് കർഷകർ സമരം ചെയ്യും.

അതേസമയം ഉത്തരേന്ത്യൻ സംസ്‌ഥനങ്ങളിൽ മഹാപഞ്ചായത്തുകളും പുരോഗമിക്കുന്നു. ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് ഇക്ബാൽ സിങ്ങിനെ അറസ്റ്റ് ചെയ്തു.

അതേസമയം അറസ്റ്റിലായി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ട പഞ്ചാബി നടന് ദീപ് സിദ്ദുവിനെ ചോദ്യം ചെയ്യുന്നത് തുടരും. ദീപ് സിദ്ധുവിന്റെ കൂടെ ചെങ്കോട്ട ആക്രമിച്ച മറ്റ് മൂന്ന് പേരെ കുറിച്ചാണ് ദില്ലി പോലിസ് അന്വേഷിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News