പ്രതിവർഷം കേന്ദ്ര സർക്കാരിനെക്കാൾ നിയമനങ്ങൾ നടത്തുന്നത് സംസ്ഥാന സർക്കാരെന്ന് കണക്കുകൾ

പ്രതിവർഷം കേന്ദ്ര സർക്കാരിനെക്കാൾ നിയമനങ്ങൾ നടത്തുന്നത് സംസ്ഥാന സർക്കാരെന്ന് കണക്കുകൾ. പ്രതിവർഷം സംസ്ഥാനത്തു 25,000 നിയമനങ്ങൾ നടക്കുമെന്നിരിക്കെ 2020 – 21 ൽ കേന്ദ്ര സർക്കാർ നടത്തിയ നിയമനങ്ങൾ 19798 മാത്രം.

ലോക്സഭയിൽ എഎം ആരിഫ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രസർക്കാർ മറുപടി നൽകിയത്. കേന്ദ്രത്തിന്റെ നിയമനനിരോധനം മറച്ചുവെച്ചാണ് ഉദ്യോഗാർത്ഥികളെ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള കോണ്ഗ്രസ് ബിജെപി നീക്കങ്ങളെന്ന് ഇതോടെ വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാർ അപ്രഖാപിത നിയമന നിരോധനം നടത്തുന്നുണ്ടോയെന്നും കഴിഞ്ഞ അഞ്ച് വർഷങ്ങൾ എത്ര നിയമനങ്ങൾ കേന്ദ്ര സർക്കാർ നടത്തിയതെന്നുമായിരുന്നു എ. എം ആരിഫ് എം.പി.യുടെ ചോദ്യം. ഇതിന് നൽകിയ മറുപടിയിലാണ് 2016 മുതൽ ഓരോ വർഷവും കേന്ദ്രസർക്കാർ നിയമനങ്ങൾ ഗണ്യമായി കുറഞ്ഞുവരുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. 2016-17 ൽ 111439 പേർക്ക് നിയമനം നൽകിയപ്പോൾ 2017 – 18 ൽ അത് 85990,ൽ ആയി കുറഞ്ഞു.

2018 – 2019 ൽ 43092, 2019 -20 ൽ 152983ഉം 2020-21 ൽ 19798 നിയമനം മാത്രമാണ് നൽകിയതെന്നുമാണ് കെന്ദ്രത്തിന്റെ കണക്കുകൾ. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രമന്ത്രിയായ ഡോ. ജിതേന്ദ്ര സിംഗാണ് ആരിഫ് എം.പിയ്ക്ക് രേഖാമൂലം മറുപടി നൽകിയതും. സംസ്ഥാന സർക്കാർ ഇതിൽ കൂടുതൽ നിയമനങ്ങൾ നല്കുന്നുവെന്നിരിക്കെയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുമുള്ള നിയമന നിരോധനം.

ഒരു വർഷം 25000 പേർക്ക് മാത്രമാണ് നിയമനങ്ങൾ നൽകാൻ കഴിയൂ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. എന്നാൽ കേന്ദ്രം ഒരു വർഷം നടത്തുന്നതാകട്ടെ 19,000 നിയമങ്ങൾ മാത്രം. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ഇദ്യോഗാർത്ഥികളെ സംസ്ഥാനസര്കാരിന് എതിരെ ഇളക്കിവിടാനുളള നീക്കം കോണ്ഗ്രസിന്റെയും, ബിജെപിയുടെയും ഭാഗത്ത്‌ നിന്ന് നടക്കുന്നതും.

സംസ്ഥാനത്തു നിയമനങ്ങൾ നടക്കുന്നില്ലെന്ന ആരോപണം ഉന്നയിക്കുന്ന ചെന്നിത്തല ഉൾപ്പെടെയുള്ളവർ കേന്ദ്രസർക്കാരിന്റെ നിയമന നിരോധനത്തിനെതിരെ ഒരു വാക്കുപോലും മിണ്ടാൻ തയ്യറാകുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News