നടപ്പിലാക്കാൻ കഴിയാത്ത പദ്ധതിയെന്ന് പലരും ആക്ഷേപിച്ച മലയോര ഹൈവേ യാഥാർഥ്യമാക്കി എൽഡിഎഫ് സർക്കാർ

ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത പദ്ധതിയെന്ന് പലരും ആക്ഷേപിച്ച മലയോര ഹൈവേ യാഥാർഥ്യമാക്കി എൽ ഡി എഫ് സർക്കാർ.കണ്ണൂർ ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേ പ്രവർത്തി പൂർത്തിയാക്കി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.പൊതുഗതാഗതം കൂടാതെ വിനോദ സഞ്ചാര, വാണിജ്യ മേഖലയിൽ മലയോരത്തിന്റെ മുഖച്ഛായ മാറ്റാൻ ഉതകുന്നതാണ് മലയോര ഹൈവേ.

ദേശീയ പതയും ഗെയിൽ പൈപ്പ് ലൈനും പോലെ അപ്രാപ്യമെന്ന് പലരും വിധിയെഴുതിയ പദ്ധതിയായിരുന്നു മലയോര ഹൈവേ.ഇച്ഛാ ശക്തിയുള്ള സർക്കാരിന് നടപ്പാക്കാൻ കഴിയാത്ത ഒന്നുമില്ലെന്ന് തെളിയിച്ച എൽ ഡി എഫ് സർക്കാർ മലയോര ഹൈവേയും യാഥാർഥ്യമാക്കിയാണ് കാലാവധി പൂർത്തിയാക്കുന്നത്.കണ്ണൂർ ജില്ലയിലെ ചെറുപുഴ മുതൽ വള്ളിത്തോട് വരെ 49 കിലോമീറ്റർ റോഡാണ് പണി പൂർത്തിയാക്കി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.

സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതിയെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് മലയോര ഹൈവേയുടെ പൂർത്തീകരണമെന്ന് ഓൻലൈനായി ഉദ്‌ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പറഞ്ഞു.

2018 ലെ പ്രളയവും നിർമാണ പുരോഗതിയെ ബാധിച്ചെങ്കിലും പിന്നീട് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാനായി.7 മീറ്റർ ടാറിങ്ങിൽ 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.110 കലുങ്കുകളും 40 കിലോമീറ്റര്‍ നീളത്തില്‍ ഓവുചാലും നിര്‍മ്മിച്ചു. പൊതു ഗതാഗതത്തോടൊപ്പം ടൂറിസം മേഖലയ്ക്കും ഊർജ്ജം പകരുന്നതാണ് മലയോര ഹൈവേ. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി. സി കൃഷ്ണന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here