മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ് ഫുഡ്‌ബോള്‍ അക്കാദമി

മലപ്പുറത്തെ ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ് ഫുഡ്‌ബോള്‍ അക്കാദമി വരുന്നു എന്നുള്ളത്.

സംസ്ഥാന കായിക വകുപ്പിന്റെ പോയ നാലുവര്‍ഷക്കാലത്തെ കുതിപ്പിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു പദ്ധതിയാണ് കേരളാ പൊലീസ് ഫുഡ്‌ബോള്‍ അക്കാദമി.

മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുകയാണ്. മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ…

Posted by E.P Jayarajan on Wednesday, 10 February 2021

മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് തീരുമാനം. പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് ലക്ഷ്യം. കേരളാ പോലീസിന്റെ ഭാഗമായ ഫുട്ബോള്‍ താരം ഐഎം വിജയനാകും അക്കാദമിയുടെ ഡയറക്ടര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here