കര്‍ഷകരോടുള്ള കേന്ദ്രത്തിന്‍റെ അവഗണന രാജസ്ഥാന്‍ നിയമസഭയില്‍ നിയമങ്ങള്‍ കീറിയെറിഞ്ഞ് പ്രതിഷേധവുമായി സിപിഐഎം എംഎല്‍എ ബല്‍വാന്‍ പൂനിയ

കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 80-ാം ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ സമരത്തെ അവഗണിക്കുന്നതിനൊപ്പം അടിച്ചമര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ർ

സമര വേദിയില്‍ കര്‍ഷകര്‍ മരിച്ച് വീ‍ഴുമ്പോ‍ഴും സഭയില്‍ ഉള്‍പ്പെടെ കര്‍ഷകരെയും സമരക്കാരെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് മോഡി സഭയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് രാജസ്ഥാന്‍ നിയമസഭയില്‍ സിപിഐഎം എംഎല്‍എ ബല്‍വാന്‍ പൂനിയ കാര്‍ഷിക നിയമങ്ങല്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

കർഷകർ മരിച്ചുവീഴുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ കേന്ദ്രസർക്കാർ നിയമം നടപ്പിലാക്കുമെന്ന വാശി വെടിയണമെന്നും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ബല്‍വാന്‍ പൂനിയ കർഷക നിയമത്തിന്റെ കോപ്പികൾ നിയമസഭയിൽ കീറിയെറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News