കത്വ ഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണം: സലീം മടവൂര്‍; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

യൂത്ത് ലീഗിൻ്റെ കത്വ – ഉന്നാവൊ ഫണ്ട് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി.

ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂരാണ് പരാതി നൽകിയത്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതിയിൽ പറയുന്നു.

കേസ് നടത്തിപ്പിന് അഡ്വക്കറ്റ് മുബീൻ ഫറൂഖിയെ ചുമതലപ്പെടുത്തിയതിൽ സംശയമുണ്ട്. കത്വ കേസ് നടത്തിപ്പിന് സ്വയം സന്നദ്ധമായി രംഗത്ത് അഭിഭാഷക ദീപിക സിംഗ് രജാവത്തിനെ കേസിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചതിലും ദുരൂഹതയുണ്ട്.

സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ഉചിതമായ അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും സലീം മടവൂർ നൽകിയ പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News