വിതുര പെണ്‍വാണിഭ കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

വിതുര പെൺവാണിഭകേസിൽ ഒന്നാം പ്രതിയായ സുരേഷ്‌ കുറ്റക്കാരനെന്ന്‌ കോട്ടയം അഡീഷണൽ ജില്ലാ കോടതി. തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, മറ്റുള്ളവർക്ക് പെൺകുട്ടിയെ കാഴ്ചവയ്ക്കൽ, വേശ്യാലയം നടത്തൽ തുടങ്ങിയ കുറ്റങ്ങൾ ഇയാള്‍ക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തി.

ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല. ഇയാള്‍ക്കെതിരായ ഇരുപത്തിനാല് കേസുകളിൽ ഒന്നിലാണ് വിധി വന്നത്.

1995 ലാണ് കേസിനാസ്പദമായ സംഭവം. വിതുര സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ചവച്ചതാണ് കേസ്. 20 പ്രതികളുള്ള കേസിൽ 14 പേരെ വെറുതെ വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News