തനിക്കെതിരായ തെളിവുകള്‍ ലാപ്‌ടോപില്‍ തിരുകി കയറ്റിയെന്ന കണ്ടെത്തല്‍; കോടതിയെ സമീപിച്ച് റോണ വില്‍സൺ

ഭീമ കൊറേഗാവ് കേസില്‍ അമേരിക്കന്‍ ഫോറന്‍സിക് ലാബായ ആഴ്‌സണലിന്‍റെ കണ്ടെത്തലിന്‍റെ പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റിലായ മലയാളി ആക്ടിവിസ്റ്റ് റോണ വില്‍സണ്‍.

തന്റെ ലാപ്‌ടോപില്‍ കെട്ടിച്ചമച്ച തെളിവുകള്‍ ഒരു ഹാക്കര്‍ മുഖാന്തരം തിരുകി കയറ്റിയെന്ന അമേരിക്കന്‍ ഫോറന്‍സിക് ലാബിന്‍റെ കണ്ടെത്തലില്‍ വിശദമായ അന്വേഷണം തേടിയാണ് റോണ കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവം അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക അന്വേഷണ ടീമിനെ നിയോഗിക്കാനും റോണ ആവശ്യപ്പെട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീമ കൊറേഗാവ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് റോണ വില്‍സണ്‍. വില്‍സണ് പുറമെ 15 മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ഇതുവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here