സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിൽ വഴിത്തിരിവ്, പണം കൈമാറിയതിന് കരാർ രേഖയില്ലെന്ന് പരാതിക്കാരൻ

നടി സണ്ണി ലിയോണിനെതിരായ വഞ്ചന കേസിൽ വഴിത്തിരിവ്. പരാതിക്കാരൻ ഷിയാസ് പണം കൈമാറിയതിന് കരാർ രേഖയില്ലെന്ന് കണ്ടെത്തൽ. പണം നൽകിയത് മറ്റു രണ്ടു പേരാണെന്നാണ് കരാർ രേഖകളിലുള്ളത്. ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാക്കാൻ പരാതിക്കാന്റെ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചു.

അതേ സമയം പണം കൈമാറിയത്തിന് കരാർ രേഖയില്ലെന്ന് പരാതിക്കാരൻ ഷിയാസ് സമ്മതിച്ചു. പണം നൽകിയത് മറ്റ് രണ്ട് പേരാണെന്നും പരാതി നൽകാൻ തന്നെ അവർ ചുമതലപ്പെടുത്തിയതാണെന്നുമാണ് ഷിയാസ് ഇപ്പോൾ പറയുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തത ലഭിക്കാനാണ് പരാതിക്കാരന്റെ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്.

കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം നടി വ‌ഞ്ചിച്ചെന്നാണ് പരാതി. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിന്‍റെ മാനേജർ ആണ് കൈപ്പറ്റിയതെന്നാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരം കൊച്ചി ക്രൈം ബ്രാ‌ഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News