യു ഡി എഫ് കാലത്ത് നിർമ്മിച്ച പാപ്പിനിശ്ശേരി പാലത്തിലും അഴിമതി

പാലാരിവട്ടത്തിന് പിന്നാലെ യു ഡി എഫ് കാലത്ത് നിർമ്മിച്ച പാപ്പിനിശ്ശേരി പാലത്തിലും അഴിമതി.കണ്ണൂർ പാപ്പിനിശേരി റെയിൽവേ മേൽപ്പാലം നിർമാണത്തിൽ ക്രമക്കേട് നടന്നതായി വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.പാലരിവട്ടം പാലം നിർമ്മിച്ച ആർ ഡി എസ് പ്രൊജക്റ്റ്‌ തന്നെയാണ് പാപ്പിനിശ്ശേരി പാലവും നിർമ്മിച്ചത്.

22 കോടി രൂപ ചെലവഴിച്ചാണ് കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം നിർമ്മിച്ചത്.2013 ജൂണ് 1 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരുന്നു പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചത്.പാലം തുറന്ന് കൊടുത്ത് ഒരു വർഷം പൂർത്തിയാകുന്നതിനിടെ തന്നെ പാലത്തിൽ വിള്ളൽ രൂപപ്പെട്ടു.നിർമ്മാണത്തിന് ഉപയോഗിച്ച കമ്പികൾ പുറത്തു വന്ന നിലയിലായിരുന്നു.പിന്നാലെ നിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് പ്രദേശ വാസികൾ തന്നെ രംഗത്തെത്തി.

ഇതിനെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.വിജിലൻസ് കണ്ണൂർ ഡി വൈ എസ് പി ബാബു പേരിങ്ങേത്തിന്റെ നേതൃത്വത്തിൽ വിജിലൻസ് എൻജിനീയറിങ് വിഭാഗവും പി ഡബ്ല്യൂ ഡി എൻജിനീയറിങ് വിഭാഗവും കണ്ണൂർ എൻജിനീയറിങ് കോളേജ് വകുപ്പ് മേധാവിയും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.പ്രാഥമിക പരിശോധനയിൽ പാലത്തിന് ബാലക്ഷയം ഉണ്ടെന്ന് കണ്ടെത്തി.സാങ്കേതിക പരിശോധന ഫലം ലഭിച്ചതിന് ശേഷം വിജിലൻസ് തുടർ നടപടികൾ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here