ആരോപണങ്ങളുടെ മുനയൊടിക്കുന്ന തീരുമാനം; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്ന് ബിവറേജസ് കോര്‍പറേഷനും

കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷനിൽ പുതിയ സ്റ്റാഫ് പാറ്റേണിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തിൽ 1720 തസ്തികകള്‍ക്കു കൂടി അംഗീകാരം ലഭിച്ചു. 261 താൽക്കാലിക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചതിന്‍റെ ഫലമായി വിവിധ തസ്തികകളിലായി 672 പേര്‍ക്ക് പുതുതായി നിയമനം ലഭിക്കും. ഓഫീസ്/ഷോപ്പ് അറ്റന്‍ഡന്‍റ് തസ്തികയിൽ 258 പേര്‍ക്കും എൽഡി ക്ലാര്‍ക്ക് തസ്തികയിൽ 136 പേര്‍ക്കും നിലവിലുള്ള പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്ന് ഉടന്‍ നിയമനം ലഭിക്കും. ഷോപ്പ് അറ്റന്‍ഡന്‍റ് തസ്തികയിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന 261 പേര്‍ക്ക് നിയമനം നൽകും. സ്വീപ്പര്‍ തസ്തികയിൽ 17 പേര്‍ക്കും നിയമനം ലഭിക്കും.

കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷനിൽ
പുതിയ സ്റ്റാഫ് പാറ്റേണിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സ്റ്റാഫ് പാറ്റേണ്‍…

Posted by TP Ramakrishnan on Wednesday, 10 February 2021

സ്റ്റാഫ് പാറ്റേണ്‍ പ്രകാരം എന്‍ട്രി കേഡര്‍ നിയമനം എൽഡി ക്ലര്‍ക്ക് തസ്തികയായി മാറ്റിയിട്ടുണ്ട്. മാനേജര്‍, അസിസ്റ്റന്‍റ് മാനേജര്‍ തസ്തികകള്‍ കൂടുതലായി അനുവദിച്ചു. മാനേജര്‍(ഓപ്പറേഷന്‍സ്), സീനിയര്‍ അസിസ്റ്റന്‍റ് തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു.

ലോ ഓഫീസറായി നിയമവകുപ്പിൽ നിന്നും ഇന്‍റേണൽ ഓഡിറ്ററായി ധനകാര്യവകുപ്പി നിന്നും ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനി നിയമിക്കും.

അബ്കാരി വര്‍ക്കര്‍ തസ്തിക എൽഡി ക്ലാര്‍ക്ക്/യുഡി ക്ലാര്‍ക്ക്(നോണ്‍ കേഡര്‍) തസ്തികയായും ടൈപ്പിസ്റ്റ് തസ്തിക കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് തസ്തികയായും പുനര്‍നാമകരണം ചെയ്തു. സെലക്ഷന്‍ ഗ്രേഡ് ഡ്രൈവര്‍ തസ്തിക പുതിയതായി അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News