ചൈനീസ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ

ചൈനയുടെ ബഹിരാകാശ പേടകം ടിയാൻവെൻ-1 ബുധനാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. അതിനു മുന്നോടിയായി പേടകം ബുധനാഴ്ച തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നുമാസത്തിനുശേഷമാകും പേടകം ചൊവ്വയെ സ്പർശിക്കുകയെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല.

ദൗത്യം പൂർത്തിയായാൽ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന മാറും. ചൊവ്വയിൽ ഭൂഗർഭജലം, ജീവന്റെ അടയാളങ്ങൾ എന്നിവ കണ്ടെത്തുകയാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News