എന്നെന്നും 90കളിലെ കുട്ടികൾ; നൊസ്റ്റാൾജിയയിൽ നസ്രിയയുടെ ഡാൻസ് !

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. കുസൃതികളുമായുള്ള നസ്രിയയെ സിനിമയില്‍ കാണാൻ പ്രേക്ഷകര്‍ക്ക് ഇഷ്‍ടമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ നസ്രിയ പങ്കുവച്ച ഒരു ഡാൻസ് വീഡിയോയാണ് വൈറലാകുന്നത്.

ഒരു പഴയ ഹിന്ദി പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോ ആണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ഒറ്റയ്ക്കല്ല, നസ്രിയയുടെ പ്രിയ സുഹൃത്തും സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയുമായ അലീനയുമുണ്ട് കൂട്ടിന്. എന്നെന്നും 90കളിലെ കുട്ടികൾ എന്നെഴുതിക്കൊണ്ടാണ് നസ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നസ്രിയയും അലീനയും അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്ക് ഒരുപോലുള്ള കോസ്റ്റ്യൂമിലുള്ള ചിത്രമൊക്കെ നസ്രിയ പങ്കുവയ്ക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel