രാഷ്ട്രീയ രംഗപ്രവേശനത്തിന്റെ ആരംഭത്തില്‍ തന്നെ വിവാദ പ്രസ്താവനകള്‍ നടത്തി ചാണ്ടി ഉമ്മന്‍ ആപ്പിലായപ്പോള്‍

രാഷ്ട്രീയ രംഗപ്രവേശനത്തിന്റെ ആരംഭത്തില്‍ തന്നെ വിവാദ പ്രസ്താവനകള്‍ നടത്തി ചാണ്ടി ഉമ്മന്‍ പെട്ടിരിക്കുകയാണ്. ഹലാല്‍ വിവാദത്തില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ചാണ്ടി ഉമ്മന്റെ അറിവില്ലായ്മ പിഴയായത്.

ഹലാല്‍ വിവാദത്തിലും ഹാഗിയ സോഫിയ വിഷയത്തിലും ചാണ്ടി ഉമ്മന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തെ ആകെ അടച്ചാക്ഷേപിക്കുന്നതാണ്.

ഹലാല്‍ ഭക്ഷണം കഴിക്കരുതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ക്രിസ്ത്യന്‍ പേരിലുള്ള ഫെയ്‌സ്ബുക്ക് ഐഡികളാണ്.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഡാന്‍സ് ബാറുകളാവുകയാണ്, ഹാഗിയ സോഫിയ വിഷയം ചൂണ്ടികാട്ടിയായിരുന്നു പരാമര്‍ശം.

വിവാദങ്ങളിലൂടെ ലീഗ് പ്രവര്‍ത്തകരില്‍ ആവേശം ജനിപ്പിക്കാനായെങ്കിലും തൊട്ടുപിന്നാലെ ചരിത്രം പഠിച്ചിട്ട് പ്രതികരിക്കണമെന്ന ഉപദേശവും വിമര്‍ശനവുമായി കെസിബിസി രംഗത്തെത്തി.

ക്രിസ്തു മതത്തിലുള്ളവര്‍ യുഡിഎഫില്‍ നിന്നും അകലുന്നുവെന്ന പ്രചരണങ്ങള്‍ നിലനില്‍ക്കെയാണ് തുടക്കത്തില്‍ തന്നെ അബദ്ധം പറഞ്ഞ് ചാണ്ടി ഉമ്മന്‍ മുന്നണിയെ ആകെ കുഴക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel