‘ദുരന്ത പടം, പൈസ തിരിച്ചു തരണം’; നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം മോശമെന്ന് കമന്റ്; മറുപടിയുമായി അജു

റിലീസ് ആവുന്നതിന് മുൻപേ ചിത്രത്തിന് മോശം റിവ്യൂ നൽകിയ വിമർശകന് മറുപടിയുമായി നടൻ അജു വർ​ഗീസ്. ചിത്രം മോശമാണെന്നും പൈസ തിരിച്ചു തരണം എന്നു പറഞ്ഞുകൊണ്ടാണ് ഒരാൾ കമന്റ് ചെയ്തത്. അതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താരം മറുപടി കുറിച്ചത്. അജു വർ​ഗീസ് നായകനായി എത്തുന്ന ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്ന ചിത്രത്തെക്കുറിച്ചാണ് നെഗറ്റീവ് പബ്ലിസിറ്റി എത്തിയത്. നാളെയാണ് ചിത്രത്തിന്റെ റിലീസ്.

സാജന്‍ ബേക്കറി ഒരു തിയറ്ററില്‍ ഓപണിംഗ് ചിത്രമായി പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് അജു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് കമന്റ് വന്നത്. ‘എന്ത് ഊള പടമാണ് മിസ്റ്റർ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാൻ ഈ പടം കാണാൻ പോയി എന്‍റെ പൈസ പോയി അതുകൊണ്ട് നിങ്ങൾ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം’- എന്നായിരുന്നു കമന്റ്.

ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ‘വളരെ മികച്ച ഒരു ഇത്.. ഇറങ്ങുന്നതിനു മുന്നേ തന്നെ’ എന്നാണ് അജു കുറിച്ചത്. തുടർന്ന് താരത്തെ പിന്തുണച്ചുകൊണ്ടാണ് നിരവധി സിനിമ പ്രേമികൾ കമന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News