അല്ലിമോളുടെ ആരാധനാ കഥാപാത്രം യൂസ്റ മര്‍ദീനി അയച്ച മറുപടി സന്ദേശം കണ്ട് ഞെട്ടി സുപ്രിയ

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് സിറിയയില്‍ പോയി നീന്തല്‍ താരം യൂസ്റ മര്‍ദീനിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച വാര്‍ത്ത സുപ്രിയ മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ അല്ലിയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് യൂസ്റ മെസേജിന് മറുപടി നല്‍കിയിരിക്കുകയാണ്. യൂസ്റ മര്‍ദീനി അല്ലിക്ക് അയച്ച മറുപടി സന്ദേശം സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയാണ്.

‘യൂസ്റ മര്‍ദീനി, അല്ലിയുടെ ദിനം ഏറെ മനോഹരമാക്കിയതിന് നന്ദി. നിങ്ങളുടെ ശബ്ദ സന്ദേശവും മെസേജും ലഭിച്ചതിന്റെ ആവേശത്തിലാണ് അവളെന്ന് അല്ലി പറയുന്നു! അവള്‍ക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അവള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കോവിഡിന് ശേഷം ഒരു ദിവസം നിങ്ങളെ നേരിട്ട് കാണാമെന്നുള്ള പ്രതീക്ഷയിലാണ് അല്ലി! നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുന്നതിന് ഒരിക്കല്‍ കൂടി നന്ദി!’  എന്ന് അല്ലിയുടെ ആരാധനാപാത്രമായ യൂസ്റയ്ക്ക്  സുപ്രിയ  സന്ദേശമയച്ചിരുന്നു.

യൂസ്റ മര്‍ദീനിയുടെ മറുപടി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സുപ്രിയ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സുപ്രിയയുടെ പോസ്റ്റ് കണ്ടുവെന്നും താന്‍ ഇന്ത്യന്‍ സിനിമകളുടെ ആരാധികയാണെന്നും യൂസ്റ മറുപടി സന്ദേശത്തില്‍ പറയുന്നു. ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം ഇന്ത്യന്‍ ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നെന്നും യൂസ്റ പറയുന്നു.

ഒരു ദിവസം തിരക്കുകള്‍ ഒഴിഞ്ഞ് അച്ഛന്‍ പൃഥ്വിരാജ് വീട്ടില്‍ വന്ന ദിവസമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ പറഞ്ഞ വിശേഷങ്ങളില്‍ തീര്‍ത്തും വിചിത്രമായ ഒരു ആഗ്രഹം മകള്‍ അലംകൃത മുന്നോട്ടു വച്ചു. സിറിയയില്‍ പോണം. കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അല്ലിയുടെ പുതിയ കൗതുകത്തെക്കുറിച്ച് പറയുന്നത്.

കാരണം, എന്തെന്ന് ചോദിച്ച അച്ഛനമ്മമാരോട് മകള്‍ പറഞ്ഞത് യൂസ്റ മര്‍ദീനിയെ കുറിച്ചാണ്. പൃഥ്വിയും സുപ്രിയയും അതാരെന്ന് അറിയാത്ത അമ്പരപ്പില്‍. പിന്നെ ആറുവയസ്സുകാരി അവളുടെ അച്ഛനും അമ്മയ്ക്കും യൂസ്റ മര്‍ദീനി ആരെന്ന് പരിചയപ്പെടുത്തി. തുടര്‍ന്നാണ് സുപ്രിയ യൂസ്റ മര്‍ദീനിക്ക് തന്റെ മകള്‍ കാണാനാഗ്രഹം പ്രകടിപ്പിച്ചുവെന്ന സന്ദേശം അയച്ചത്.

മകളോട് അടുത്ത യാത്ര എങ്ങോട്ട് പോകണമെന്ന് ചോദിച്ചപ്പോള്‍ സിറിയ എന്നും റിബെല്‍ ഗേള്‍സ് എന്ന പുസ്തകത്തിലൂടെ വായിച്ചറിഞ്ഞ യൂസ്റ മര്‍ദീനിയെയും സിറിയയില്‍ പോയി കാണണമെന്നും അല്ലി പറഞ്ഞതായി സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News