അപേക്ഷ ഫോമുകളിലും ഉത്തരവുകളിലും മലയാളം ഉപയോഗിച്ചില്ലെങ്കില്‍ ഇനി പരാതി നല്‍കാം

സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ ഇനി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ നിയമസഭാ ഔദ്യോഗിക ഭാഷാ സമിതിക്ക് പരാതി നല്‍കാം. മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റിതര സ്ഥാപനങ്ങള്‍ എന്നിവയില്‍ മലയാളം ഉപയോഗിച്ചില്ലെങ്കിലാണ് പരാതി നല്‍കാനുള്ള പുതിയ നിയമം.

ഇത്തരത്തില്‍ സ്ഥാപനങ്ങളില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഉത്തരവുകള്‍, കത്തുകള്‍, സര്‍ക്കുലറുകള്‍, അപേക്ഷ ഫോം, മാര്‍ഗ്ഗ നിര്‍ദ്ദേശം തുടങ്ങിയവയില്‍ മലയാളം ഉപയോഗിക്കാത്തത് സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും നിയമസഭാ ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിക്ക് നല്‍കാം.

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പരാതിയും നിര്‍ദ്ദേശങ്ങളും നല്‍കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here