കെ എസ് എഫ് ഇ സാമൂഹിക സുരക്ഷ ഫണ്ട് ഉപയോഗിച്ച്  വാങ്ങിയ ആംബുലന്‍സ് തിരുവല്ല കുമ്പനാട് ധര്‍മഗിരി മന്ദിരത്തിന് കൈമാറി

കെഎസ്ഇഫ്ഇ, സാമൂഹിക സുരക്ഷ ഫണ്ട് ഉപയോഗിച്ച്  വാങ്ങിയ അത്യാധുനിക ആംബുലന്‍സ് തിരുവല്ല കുമ്പനാട് ധര്‍മഗിരി മന്ദിരത്തിന് കൈമാറി.

തിരുവല്ലയില്‍ നടന്ന ചടങ്ങില്‍ ആറന്‍മുള എംഎല്‍എ ആംബുലന്‍സ് കൈമാറല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.

പതിമൂന്നോളം പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ക്ക് കെഎസ്ഇഫ്ഇ ഇതിനോടകം ആംബുലന്‍സ് സൗകര്യം ഒരുക്കി നല്‍കിയിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയോടൊപ്പമാണ് സ്ഥാപനം നിലകൊള്ളുന്നതെന്ന് കെഎസ്ഇഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു.

മലങ്കര മർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർ തോമ മെത്രാപ്പൊലീത്ത  ചടങ്ങിൽ സാന്നിധ്യ o അറിയിക്കും. മറ്റ് വൈദികരും കെ.എസ്എഫ്ഇ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News