പാലായില്‍ നേടിയത് ഇടതു മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം ; വി.എന്‍. വാസവന്‍

വ്യക്തിയുടെ വിജയമല്ല പാലായില്‍ നേടിയത് ഇടതു മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍.

മുഖ്യമന്ത്രിയടക്കം നേതാക്കള്‍ പാലാ കേന്ദ്രികരിച്ച് പ്രവര്‍ത്തിച്ചുവെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെട്ടുവെന്നും വി.എന്‍. വാസവന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥിയുടെ വ്യക്തി പ്രഭാവം കൊണ്ടായിരുന്നെങ്കില്‍ മൂന്ന് തവണ തോല്‍ക്കില്ലായിരുന്നു. പാലായില്‍ സീറ്റ് ചര്‍ച്ച ഇതുവരെ നടന്നിട്ടില്ലെന്നും വി.എന്‍. വാസവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News