മലയോര ഹൈവേ പദ്ധതിയുടെ ആദ്യഭാഗങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊടുത്തു: മുഖ്യമന്ത്രി

മലയോര ഹൈവേ പദ്ധതിയുടെ ആദ്യഭാഗങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മലയോര ഹൈവേ പദ്ധതി സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂർവം പ്രവചിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഈ ബൃഹദ് പദ്ധതിയുടെ ആദ്യഭാഗങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളോടുള്ള വാക്ക് പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ ഈ സർക്കാരിനു സാധിക്കുന്നു എന്നത് വ്യക്തിപരമായിത്തന്നെ വലിയ സംതൃപ്തി നൽകുന്ന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയോര ഹൈവേ പദ്ധതി സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂർവം പ്രവചിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ബൃഹദ് പദ്ധതിയുടെ ആദ്യഭാഗങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്.

ഇന്നലെ ഹൈവേയുടെ തുടക്കമായ നന്ദാരപദവ് മുതല്‍ ചേവാര്‍ വരെയുളള ഭാഗവും, കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ഭാഗവും നാടിനു സമർപ്പിച്ചിരുന്നു. ഇന്ന് പുനലൂര്‍ കെഎസ്ആര്‍ടിസി ജങ്ഷന്‍ മുതല്‍ ചല്ലിമുക്ക് വരെയുള്ള 46.1 കിലോമീറ്റര്‍ ദൂരമാണ് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്. 201.67 കോടി രൂപയാണ് ഈ റോഡിന്‍റെ നിര്‍മാണത്തിനായി ചെലവഴിച്ചിരിക്കുന്നത്.

സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രയ്ക്കായി പ്രത്യേകമായ ഇന്‍റര്‍ലോക്ക് ടൈല്‍ ചെയ്ത നടപ്പാതകള്‍, കോണ്‍ക്രീറ്റ് ഓടകള്‍, കലുങ്കുകള്‍, യൂട്ടിലിറ്റി ക്രോസ്സ് ഡെക്റ്റുകള്‍ എന്നിവയെല്ലാം ഈ റോഡിന്‍റെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. പൊതു ഗതാഗതം ഉപയോഗപ്പെടുത്തുന്നവര്‍ക്കായി 40ഓളം ബസ്സ് ഷെല്‍ട്ടറുകളും, വാഹനയാത്രക്കാര്‍ക്കായി ഒരു വേ സൈഡ് അമിനിറ്റി സെന്‍ററും നിര്‍മിച്ചിരിക്കുന്നു

കാസര്‍കോഡ് ജില്ലയില്‍ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മലയോര ഹൈവേ പദ്ധതി. 3500 കോടി രൂപയുടെ ഈ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിര്‍മ്മിച്ച റോഡുകള്‍ എന്ന സ്വപ്നമാണ് യാത്ഥാര്‍ഥ്യമാകുന്നത്.

ജനങ്ങളോടുള്ള വാക്ക് പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ ഈ സർക്കാരിനു സാധിക്കുന്നു എന്നത് വ്യക്തിപരമായിത്തന്നെ വലിയ സംതൃപ്തി നൽകുന്ന ഒന്നാണ്. അതിലെല്ലാമുപരി സംസ്ഥാനത്തിൻ്റെ ഗതാഗത വികസനത്തിനും വ്യാവസായിക-വാണിജ്യ പുരോഗതിയ്ക്കും പുതിയ ഊർജ്ജം പകരാൻ കെല്പുള്ള ഒരു പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത് നമ്മുടെ നാടിനാകെ സന്തോഷം പകരുന്ന കാര്യമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News