കൊല്ലത്ത്​ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കി; പിതാവ്​ അറസ്റ്റിൽ

കൊല്ലത്ത് പതിനഞ്ചുകാരിക്ക് ക്രൂരപീഡനം. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. പെൺകുട്ടി നിലവിൽ മൂന്ന് മാസം ​ഗർഭിണിയാണ്

പ്രണയം നടിച്ച്​ ബലാത്സംഗം ചെയ്​ത കേസിൽ 22കാരനായ നൗഷാദാണ്​ ആദ്യം അറസ്റ്റിലാകുന്നത്​. തുടർന്ന്​ നടത്തിയ കൗൺസലിങ്ങിൽ പിതാവ്​ ബലാത്സംഗം ചെയ്​ത വിവരവും വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം നവംബർ മുതൽ പിതാവ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി.

പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News