പ്രാവച്ചമ്പലം-ബാലരാമപുരം നാലുവരിപ്പാത യാഥാര്‍ഥ്യമായി ; ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രാവച്ചമ്പലം-ബാലരാമപുരം നാലുവരിപ്പാത യാഥാര്‍ഥ്യമായി. കളിയിക്കാവിള നാലുവരിപാത ഉദ്ഘാടന കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നു കരുതിയ ദേശിയ പാത വികസനം എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയെന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു.

കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നു കരുതിയ ദേശിയ പാത വികസനമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി വളരെ മികച്ച രീതിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. പശ്ചാത്തല സൗകര്യവികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. നടക്കില്ലെന്നു കരുതിയതും ഉപേക്ഷിച്ചെന്നു കരുതിയതുമായ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി. കിഫ്ബിവഴി 50,000 കോടി രൂപയുടെ പദ്ധതികള്‍ നടത്താന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്. 176 കോടി രൂപ ചെലവിട്ടാണ് 6.5 കിലോമീറ്റര് ദൈര്ഘ്യമുള്ള ഈ റോഡ് നാലുവരിപ്പാതയായി നിര്മിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന സുപ്രധാനമായ ഈ റോഡ് ഏറ്റവും ഗതാഗതക്കുരുക്കും അപകട രൂക്ഷതയും നിറഞ്ഞതായിരുന്നു. വളവുകള്‍ നിവര്‍ത്തിയും പ്രാവച്ചമ്പലം, പള്ളിച്ചല്‍, വെടിവച്ചാന്‍കോവില്‍ എന്നിവിടങ്ങളില്‍ സിഗ്‌നലുകള്‍ സ്ഥാപിച്ചും ചില സ്ഥലങ്ങളില്‍ ഉയരം വര്‍ദ്ധിപ്പിച്ചുമാണ് ഈ പദ്ധതി സാധ്യമാക്കിയിരിക്കുന്നതെന്നും’ പിണറായി വിജയന്‍ വ്യക്തമാക്കി.

‘ഇക്കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്തുള്ള സഹകരണവും നല്ലതോതില്‍ ഉയര്‍ന്നുവന്നു എന്നതും പ്രത്യേകം കാണേണ്ടതാണ്. കേരളത്തിന്റെ വികസനത്തില്‍ ഇതുപോലുള്ള പദ്ധതികള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ടാണ് ഇത്തരം പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ വലിയ മുന്‍തൂക്കം കൊടുക്കുന്നത്.’

ഈ പാതയുടെ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ മാത്രമല്ല പശ്ചാത്തല സൗകര്യ വികസനത്തിന് മേഖലയിലാകെ വലിയ തോതിലുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അതിന്റെ ഭാഗമായി സമയബന്ധിതമായി റോഡുകളും പാലങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന വാര്‍ത്തയാണ് ദൈനംദിനം കേരളത്തില്‍ ഉയര്‍ന്നു വരുന്നത്. നടക്കില്ല എന്ന് കരുതിയതും ഉപേക്ഷിച്ചു എന്ന് കരുതിയതുമായ പദ്ധതികളടക്കം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News