നിർമ്മല സീതാരാമൻ കേന്ദ്ര ധനകാര്യ മന്ത്രിയായല്ല കോർപ്പറേറുകളുടെ സിഇഓ ആയിട്ടാണ് പ്രവർത്തിക്കുന്നതെന്ന് എ എം ആരിഫ് എം പി

വായുവും, വെള്ളവും , ഭൂമിയും ഒരു വിവേചനവും ഇല്ലാതെ വിറ്റുതുലക്കുന്നു എന്നിട്ട് ഈ തീറെഴുതി കൊടുക്കുന്നതിന്റെ പുതിയ പേരാണ് ആത്മനിർഭർ എന്ന് എ എം ആരിഫ് എം.പി ലോക് സഭയിൽ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനമായ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേറ്റുകൾക്കും തുച്ഛമായ വിലയ്ക്ക് വിറ്റ് തുലയ്ക്കുകയാണ് നഷ്ടത്തിലാണെന്ന പേര് പറഞ്ഞു. കേരള സർക്കാർ എങ്ങനെയാണ് പൊതുമേഖലയെ സംരക്ഷിക്കുന്നതെന്ന് കേന്ദ്രം കേരളത്തെ കണ്ട് പഠിക്കണം. ഇലക്ഷൻ ലഭ്യമാക്കി ബംഗാളിനും , തമിഴ് നാടിനും പല പദ്ധതികളും പ്രഖ്യാപിച്ചപ്പോൾ കേരളത്തിനെ പൂർണ്ണമായി അവഗണിക്കുന്ന സ്ഥിതിയാണുണ്ടായത് പ്രത്യേകിച്ച് ആലപ്പുഴ ജില്ലയ്ക്ക് .

കേരളത്തിന്റെ ദീർകാല ആവശ്യങ്ങളായ എയിംസ്, റെയിൽവേ സോൺ തുടങ്ങിയ ഒരു ആവശ്യങ്ങളും ബഡ്ജറ്റിൽ ഇടം പിടിച്ചില്ല. ലക്ഷദീപ് വരെ പ്രക്‌ഷേപണം നടത്തുന്ന ആലപ്പുഴ ആകാശവാണി നിലയം അടച്ചുപൂടാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. കായംകുളത്തുള്ള NTPC അടച്ചുപൂട്ടാൻ ഒരുങ്ങുന്നു അതിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന കേന്ദ്രീയ വിദ്യാലയവും അടച്ചുപൂട്ടാൻ ഒരുങ്ങുന്നു ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻ തിരിയണമെന്നും എം പി പ്രസംഗത്തിൽ പറഞ്ഞു.

എണ്ണ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സാധാരണക്കാരന്ന് ഉപകാരപ്രദമായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടി കുറച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കൃത്രമമായ വിവരങ്ങളും കണക്കുകളുമാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഈ ബഡ്ജറ്റ് മുതലാളിമാർക്ക് വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും എം.പി ചർച്ചയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here