സോളാർ തട്ടിപ്പു കേസ്; ജാമ്യം റദ്ദാക്കി; സരിതയ്ക്കും ബിജു രാധാകൃഷ്‌ണനും അറസ്റ്റ് വാറന്റ്‌

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി. ബിജു രാധാകൃഷ്ണനും സരിത എസ് നായരും അടക്കം മൂന്നു പ്രതികൾക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

കേസില്‍ ബിജു രാധാകൃഷ്ണൻ ഒന്നും സരിത എസ് നായർ രണ്ടും പ്രതിയാണ്‌. വ്യാജ രേഖകൾ തയ്യാറാക്കിയെന്ന കുറ്റം ചുമത്തിയ കൊടുങ്ങല്ലൂർ സ്വദേശി ബി മണിമോനാണ് കേസിലെ മൂന്നാം പ്രതി.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തുടർച്ചയായി കോടതിയിൽ എത്താതിരുന്നതിനെ തുടർന്നാണ് വാറന്ഡ് കേസിൽ വിധി പറയുന്നത് കോടതി 25 ലേക്ക് മാറ്റി. 25ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കോടതി വിധി. സോളാർ പാനലുകൾ, വിളക്കുകൾ, വാട്ടർ ഹീറ്റർ എന്നിവയുടെ വിതരണത്തിന് ടീം സോളാർ കമ്പനിയുടെ മലബാർ മേഖലാ ഫ്രാഞ്ചൈസി നൽകാമെന്ന്‌ വാഗ്ദാനം ചെയ്ത് സരിതയും ബിജുവും അബ്ദുൽ മജീദിൽനിന്ന് പണം വാങ്ങിയെന്നാണ് പരാതി.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News