‘വികസനത്തില്‍ വിവേചനമില്ല, പിണറായി വിജയന്‍ വന്നതിനു ശേഷം വികസനം മാത്രം’ ; മന്ത്രി ജി സുധാകരന്‍

പിണറായി വിജയന്‍ വന്നതിനു ശേഷം വികസനം മാത്രമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിവേചനവും സര്‍ക്കാര്‍ കാണിച്ചിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. കളിയിക്കാവിള നാലുവരിപാത ഉദ്ഘാടന സമ്മേളനത്തിലാണ് ജി.സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 176 കോടി രൂപ ചെലവിട്ടാണ് 6.5 കിലോമീറ്റര് ദൈര്ഘ്യമുള്ള ഈ റോഡ് നാലുവരിപ്പാതയായി നിര്മിച്ചിരിക്കുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിവേചനവും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് വികസനത്തിലും വിവേചനമില്ല. പുതിയ കാലത്തിന് പുതിയ നിര്‍മാണമാണാവശ്യം. പുതിയ റോഡ് നിര്‍മാണ രീതി ഭീര്‍ഘകാലം നിലനില്‍ക്കുന്നതാണെന്നും ജി.സുധാകരന്‍ വ്യക്തമാക്കി.

ദേശീയ പാത വികസന വിഷയത്തില്‍ കേന്ദ്രവുമായി തര്‍ക്കത്തിന് പോയിട്ടില്ല.  ഒരു കൂട്ടം ക്രിമിനല്‍ മാഫിയ സംഘത്തെ പോലെ പെരുമാറുന്നവര്‍ പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. ഇല്ലെങ്കില്‍ എന്നേ മനോഹരമായ പാലം അവിടെ വന്നേനെ.

ചെറിയൊരു വിഭാഗമാണെങ്കില്‍ സര്‍ക്കാര്‍ നിര്‍മിച്ച പാലം താഴെ വീഴുന്നത് നോക്കി നില്‍ക്കുകയാണ്. യാത്രാ ക്ലേശം ഇല്ലാതെ എങ്ങിനെയാണ് റോഡ് പണി നടത്താന്‍ കഴിയുകയെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

ചില കമ്മിറ്റികളുണ്ട് പാലം പണിയുന്നത് തങ്ങളാണെന്ന് പറയും. യാതൊരു തരത്തിലുള്ള സഹകരണവും ഇവരുടെ ഭാഗത്തില്ല. അര്‍ധ അതിവേഗ ട്രെയിനിന് പകുതിപണം സംസ്ഥാനം കണ്ടെത്തണം. കെ.സി വേണുഗോപാലിനെ വിളിച്ചില്ലെന്ന പ്രശ്‌നവുമുണ്ട്. എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here