സ്പീക്ക് യങ്; നാടിന്റെ ഭാവി പദ്ധതികളില്‍ പുതുതലമുറയുടെ ആശയപരമായ പങ്കാളിത്തം ഉറപ്പാക്കുന്ന നടപടിയുമായി യുവജനക്ഷേമ ബോര്‍ഡ്

യുവജനങ്ങളില് നിന്ന് വികസന മുന്നേറ്റത്തിനുള്ള അഭിപ്രായങ്ങള് സ്വീകരിച്ച് സര്ക്കാരിന് നല്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം  ഏറ്റെടുത്ത് യുവജനക്ഷേമ ബോര്ഡ്.

ഇതിനായി സ്പീക്ക് യങ് എന്ന പേരില് ആശയവിനിമയ സംഗമം നടത്തുകയാണ് ബോര്ഡ്. മന്ത്രി ഇ പി ജയരാജന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:

നാടിന്റെ ഭാവി പദ്ധതികളില് പുതുതലമുറയുടെ ആശയപരമായ പങ്കാളിത്തം ഉറപ്പാക്കുന്ന നടപടിയുമായി യുവജനക്ഷേമ ബോര്ഡ് മുന്നോട്ടുപോവുകയാണ്.

യുവജനങ്ങളില് നിന്ന് വികസന മുന്നേറ്റത്തിനുള്ള അഭിപ്രായങ്ങള് സ്വീകരിച്ച് സര്ക്കാരിന് നല്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വമാണ് ബോര്ഡ് ഏറ്റെടുത്തിരിക്കുന്നത്.

ഇതിനായി സ്പീക്ക് യങ് എന്ന പേരില് ആശയവിനിമയ സംഗമം നടത്തുകയാണ് ബോര്ഡ്. 140 മണ്ഡലങ്ങളിലും പ്രത്യേകം വേദി സജ്ജീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വ്യത്യസ്ത മേഖലകളില് പ്രവര്ത്തിക്കുന്ന യുവാക്കളില് നിന്ന് നൂതന ആശയങ്ങള് ശേഖരിക്കും. വിവിധ മേഖലകളെ സംബന്ധിച്ചുള്ള നിര്ദ്ദേശങ്ങള് ഇതുവഴി ലഭിക്കും.

ഇത് ക്രോഡീകരിച്ച് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കുകയാണ് ലക്ഷ്യം. നാട്ടിലെ യുവജനങ്ങളുടെ ശബ്ദമായി മാറുകയാണ് യുവജനക്ഷേമ ബോര്ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News