
കെവി തോമസിന്റെ സമ്മര്‍ദത്തിന് മുന്നില്‍ മുട്ടുമടക്കി ഹൈക്കമാന്‍ഡ്. കെവി തോമസിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഇല്ലാത്തതിനെ തുടര്‍ന്നാണ് നീക്കം. അതേ സമയം കെവി തോമസിന് മുന്നില്‍ ഹൈക്കമാന്‍ഡ് മുട്ടുമടക്കിയതോടെ പദവി മോഹികള്‍ രംഗത്തെത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയായിരുന്നു പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന സമ്മര്‍ദ തന്ത്രവുമായി കെവി തോമസ് രംഗത്തെത്തിയിരുന്നത്.
കേരളത്തില്‍ എത്തിയ അശോക് ഗെഹ്ലോട്ട്, കെസി വേണുഗോപാല്‍ എന്നിവരോടും കെവി തോമസ് ഇക്കാര്യം അവതരിപ്പിക്കുകയും, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ആവശ്യം മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.
ഒടുവില്‍ കെവി തോമസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് നിയമനം. നിലവില്‍ കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍ എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റ്മാരാണ്. ഇവര്‍ക്ക് പുറമേയാണ് കെവി തോമസിനെയും വര്‍ക്കിങ് പ്രസിഡന്റ് ആക്കുന്നതും.
സീറ്റ് ഇല്ലാത്തതിനാല്‍ പാര്‍ട്ടി പദവി എന്ന സമവാക്യമാണ് ഇതിന് പിന്നില്‍ ഹൈക്കമാന്‍ഡ് മുന്നോട്ട് വെക്കുന്നത്. കെവി തോമസിന് മുന്നില്‍ ഹൈക്കമാന്റിന് അടിയറവ് വെക്കേണ്ടി വന്നതോടെ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലാത്ത പലരും പാര്‍ട്ടി പദവികള്‍ക്കായി രംഗത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സീറ്റ് ചര്‍ച്ചയുമായി മുന്നോട്ട് പോകുമ്പോള്‍ കോണ്‌ഗ്രേസിന് വലിയ തലവേദനയാകും പദവി മോഹികള്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here