ഭീമ കൊറെഗാവ് സംഘര്‍ഷം; അറസ്റ്റിലായവര്‍ക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് കണ്ടെത്തല്‍

മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്‌റിലായവര്‍ക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് കണ്ടെത്തല്‍. കേസില്‍ ആദ്യം അറസ്റ്റിലായ മലയാളി റിസച്ചര്‍ റോണാ വില്‍സന്റെ കമ്പ്യൂട്ടറില്‍ മാല്‍വെയര്‍ ഉപയോഗിച്ച് 10 കത്തുകള്‍ തിരുകിക്കയറ്റി. പ്രമുഖ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

2017 ഡിസംബര്‍ 31 നു പൂനയില്‍ എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും പിറ്റേന്ന് ഭീമാ കോരേഗാവില്‍ ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്നുമാണ് കേസിനാസ്പദമായ സംഭവം .2018 ലാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ റോണാ വിത്സന്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

റോണ വില്‍സണ്‍ കുറ്റവാളിയാണെന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിന്ന് കണ്ടെത്തിയ പത്തോളം കത്തുകള്‍ ആണ് അന്ന് തെളിവായി പോലീസ് സമര്‍പ്പിച്ചത്. എന്നാല്‍ ഈ കത്തുകള്‍ അനധികൃതമായി തിരുകി കയറ്റിയതെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് ഫേം പറയുന്നത്.

വില്‍സന്റെ അഭിഭാഷകരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ലാപ്‌ടോപിന്റെ ഇലക്ട്രോണിക് കോപ്പി ആഴ്സണല്‍ കണ്‍സള്‍ട്ടിങ് പരിശോധിച്ചത്.

ഹാക്കിങ്ങിലൂടെ റോണാ വിത്സന്റെ ലാപ്‌ടോപ്പില്‍ കുറഞ്ഞത് 10 കത്തുകളെങ്കിലും സ്ഥാപിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്.

റോണാ വിത്സണ്‍ മാത്രമല്ല കേസിലുള്‍പ്പെട്ട മറ്റുള്ളവരും ഇത്തരത്തില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.ഭീമ കോരേഗാവ് കേസില്‍ പ്രതികള്‍ക്കെതിരെ പ്രാഥമിക തെളിവുകളായി പൂനൈ പോലീസ് പരാമര്‍ശിക്കുന്നത് ഈ കത്തുകളിലെ ഉള്ളടക്കമാണ്.

അതെസമയം തെളിവ് തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ഏറ്റവും ഗുരുതാരമായ കേസുകളില്‍ ഒന്നാണ് ഭീമ കോരേഗാവ് വിഷയമെന്നും അമേരിക്കന്‍ ഫോറന്‍സിക് ഫേം ചൂണ്ടിക്കാണിക്കുന്നു.

നുഴഞ്ഞുകയറ്റങ്ങളിലൂടെ രാജ്യത്ത് ആര്‍ക്കെതിരെയും വ്യാജ കേസുകള്‍ ചമയ്ക്കുകയും തടങ്കലില്‍ അടയ്ക്കാമെന്നുമാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News