എൽഡിഎഫ് വിടുമെന്ന് താൻ പറഞ്ഞിട്ടില്ല; പാലായിൽ മത്സരിക്കുമെന്ന് മാത്രമാണ് പറഞ്ഞത്: മാണി സി കാപ്പൻ

എൽഡിഎഫ് വിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പാലായിൽ മത്സരിക്കുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും വ്യക്തമാക്കി മാണി സി കാപ്പൻ. ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് കാപ്പൻ നിലപാട് വ്യക്തമാക്കിയത്.

അതേ സമയം നാളെ പ്രഫുൽ പട്ടേലുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. എൽഡിഎഫ് വിടുന്നതിനെ കുറിച്ച് എൻസിപിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കി.

ശരത്പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ സാഹചര്യം, പാലാ സീറ്റു സംബന്ധിച്ചുമാണ് ചർച്ച നടന്നത്. ചർച്ചക്ക് ശേഷവും പാലാ സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈകൊണ്ടില്ല.

നാളെ പ്രഫുൽ പട്ടേലും കൂടി പങ്കെടുക്കുന്ന ചർച്ചക്ക് ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. പാലാ സീറ്റിൽ മത്സരിക്കിമെന്ന നിലപാടിലാണ് മാണി സി കാപ്പൻ. എന്നാൽ എൽഡിഎഫ് മുന്നണിയി വിടുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

അതേ സമയം എൽഡിഎഫ് വിടുന്നതിനെ കുറിച്ച് എൻസിപിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കി. ചർച്ച പോലും നടക്കാത്ത കാര്യങ്ങളിൽ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നും, അഭ്യൂഹങ്ങൾ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നും എകെ ശശീന്ദ്രനും പ്രതികരിച്ചു.

സീറ്റുകൾ സംബന്ധിച്ചു പ്രഫുൽ പട്ടേൽ ഇതിനോടകം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മുന്നണി വിടേണ്ടെന്ന് തന്നെയാണ് സംസ്ഥാന നേതൃത്വതിന്റെയും നിൽപാട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here