കേന്ദ്ര ജലസേചന പദ്ധതിയിൽ മൂവാറ്റുപുഴയും ഇടം പിടിച്ചതായി കേന്ദ്ര മന്ത്രി രത്തൻ ലാൽ കഠാരിയ

കേന്ദ്ര സർക്കാരിന്റെ പിഎംകെഎസ്വൈ – എഐബിപി ജലസേചന പദ്ധതി പ്രകാരം കേരളത്തിലെ മൂവാറ്റുപുഴ ജലസേചന പദ്ധതിയും വയനാട് ജില്ലയിലെ കാരാപ്പുഴ ജലസേചന പദ്ധതിയും ഇടം പിടിച്ചതായി കേന്ദ്ര ജല ശക്തി വകുപ്പ് മന്ത്രി രത്തൻ ലാൽ കഠാരിയ പാർലമെന്റിൽ എ എം ആരിഫ് എംപിയെ അറിയിച്ചു.

പദ്ധതി പ്രകാരം 351.6 കോടി രൂപ ഇടുക്കി എറണാകുളം കോട്ടയം ജില്ലകൾ പങ്കിടുന്ന മൂവാറ്റുപുഴ ജലസേചന പദ്ധതിക്കും 64.752 കോടി രൂപ കാരാപ്പുഴ പദധതിക്കായും കേരളത്തിന്റെ ആവശ്യ പ്രകാരം കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.

ആലപ്പുഴയ്ക്ക് നിലവിൽ പദ്ധതിക്കായി തുക വക ഇരുത്തിയിട്ടില്ലെന്ന് മന്ത്രി എം.പി യെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News