ഒരിക്കലും നടക്കില്ലെന്നു കരുതിയ പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായി: മുഖ്യമന്ത്രി

ഒരിക്കലും നടക്കില്ലെന്നു കരുതിയ പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചാത്തല സൗകര്യ വികസനത്തിന് സംസ്ഥാനസര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും.

കൊവിഡ് പ്രതിസന്ധിയിലും കിഫ്ബി വഴി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചെന്നും കരമന കളിയിക്കാവിള ദേശീയ പാതയുടെ രണ്ടാഘട്ടം വികസനം പൂര്‍ത്തിയാക്കിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു

112 കോടി രൂപ ചെലവിട്ടാണ് കരമന കളിയിക്കാവിള ദേശിയ പാതയുടെ രണ്ടാഘട്ടം പൂര്‍ത്തിയാക്കിയത്. കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തിയത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ പല വികസന പദ്ധതികളും ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായെന്നും.

പശ്ചാത്തല സൗകര്യ വികസനത്തിന് വലിയ പ്രഥാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വികസന പ്രവര്‍ത്തനത്തില്‍യാതൊരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല.

ക്രിമിനല്‍ മാഫിയ സംഘത്തെ പോലെ പെരുമാറു ഒരു സംഘം പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. ഇല്ലെങ്കില്‍ പാലത്തിന്റെ നിര്‍മാണം ഇതിനോടകംതന്നെ പൂര്‍ത്തിയാക്കിയേനെയെന്നും മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി

തിരുവനന്തപുരം പ്രാവച്ചബലത്തു നിന്നും ബാലരാമപുരം കൊടിനടവരെയുള്ള ആറരകിലോമീറ്റര്‍ ദൂരമാണ് രണ്ടാം ഘട്ട ത്തിന്റ ഭാഗമായി പൂര്‍ത്തിയാക്കിയത്. വീല്‍ ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്കും കാഴ്ചാ വെല്ലുവിളി നേരിടുന്നവര്‍ക്കും സഞ്ചരിക്കാനാവശ്യമായ സൗകര്യങ്ങളും പാതയില്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here