ഫാഷൻ ഗോൾഡ്‌ തട്ടിപ്പ്; പരാതിക്കാർക്ക് എതിരെ ഗൂഢാലോചന ആരോപിച്ച് എം സി കമറുദ്ദീൻ എംഎൽഎ

ഫാഷൻ ഗോൾഡ്‌ തട്ടിപ്പിൽ പരാതിക്കാർക്ക് എതിരെ ഗൂഢാലോചന ആരോപിച്ച് എം സി കമറുദ്ദീൻ എം എൽ എ.പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ എം സി കമറുദ്ദീൻ പറഞ്ഞു

എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്ന് മൂന്ന് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് എം സി കമറുദ്ദീൻ കണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.തനിക്കെതിരെ പരാതിക്കാർ ഉൾപ്പെടെ നടത്തിയത് വൻ ഗൂഢാലോചനയാണെന്ന് ജയിലിന് പുറത്ത് മാധ്യമ പ്രവർത്തകരെ കണ്ട എം സി കമറുദ്ദീൻ പറഞ്ഞു.

സ്വന്തം പാർട്ടിയിലും മുന്നണിയിലും ഉള്ളവർ തന്നെയാണോ ഗൂഢാലോചനയ്ക്ക് പിന്നിൽ എന്ന ചോദ്യത്തിന് അക്കാര്യം പിന്നീട് വെളിപ്പെടുത്താം എന്നായിരുന്നു മറുപടി. പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എം സി കമറുദ്ദീൻ വ്യക്തമാക്കി.

148 വഞ്ചന കേസുകളിലാണ് ജാമ്യം ലഭിച്ചത്.കേസ് നിലനിൽക്കുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News