മണിരത്‌നം ചിത്രത്തിലൂടെ ശാലിനി വീണ്ടും അഭിനയരംഗത്തേക്ക്

സിനിമാ പ്രേക്ഷകരുടെ പ്രിയ നടി ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 22 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തിലൂടെയാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

കല്‍കി കൃഷ്ണമൂര്‍ത്തിയുടെ കൃതിയെ ആധാരമാക്കിയുള്ള ചിത്രമാണ് പൊന്നിയിന്‍ സെല്‍വം. ഐശ്വര്യ റായി ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ആര്‍ റഹ്മാനാണ് സംഗീതം.

നടന്‍ മാധവന്റേയും സംവിധായകന്‍ മണിരത്‌നത്തിന്റെയും നിരന്തര അഭ്യര്‍ത്ഥനയാണ് പ്രക്ഷേകരുടെ പ്രിയ താരത്തിന്റെ തിരിച്ചുവരവിന് പിന്നിലെന്നാണ് സൂചനകള്‍.

തമിഴ് നടന്‍ അജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ശാലിനി. 2000 ലായിരുന്നു ഇരുവരുടെയും വിവാഹം.

സിനിമരംഗത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച ശാലിനി അമ്പതിലധികം സിനിമകളില്‍ മികച്ചപ്രകടനം കാഴ്ചവെച്ചിരുന്നു.

ഫാസില്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍-ശാലിനി ചിത്രം അനിയത്തി പ്രാവിലൂടെയാണ് നായികയെന്ന നിലയില്‍ ശാലിനി ശ്രദ്ധിക്കപ്പെട്ടത്. അനിയത്തി പ്രാവ് ശാലിനിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായിരുന്നു. മണിരത്നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാതെ വര വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News