‘ഒഴിവുകളുടെ കാര്യത്തില്‍ ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും തമ്മിലുള്ള താരതമ്യം കണ്ടോളൂ..’; പി.എസ്.സി വിരുദ്ധ പ്രചാരകര്‍ക്ക് തെളിവുസഹിതം മറുപടി നല്‍കി തോമസ് ഐസക്ക്

പിഎസ്സി വിരുദ്ധ പ്രചാരകര്‍ക്കെതിരെയും നിയമനങ്ങളെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങള്‍തിരെയും തെളിവുസഹിതം മറുപടിയുമായെത്തിയിരിക്കുകയാണ് മന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ മേഖലയിലെ ഒഴിവുകളുടെ കാര്യത്തില്‍ ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും തമ്മിലുള്ള താരതമ്യം കണ്ടോളൂ എന്ന് പറഞ്ഞുകൊണ്ട് ചിത്രം സഹിതം നല്‍കിക്കൊണ്ടാണ് മന്ത്രി മറുപടിയുമായെത്തിയിരിക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് എല്‍ഡിസി തസ്തികയില്‍ 17,711 തസ്തികകള്‍ സൃഷ്ടിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അത് 19,120 ആയി എണ്ണം വര്‍ധിച്ചു. പോലീസില്‍ 11,268 തസ്തികകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. എന്നാല്‍ യുഡിഎഫിന്റെ കാലത്ത് ഇത് വെറും 4796 എണ്ണം മാത്രമായിരുന്നു.

മറ്റ് തസ്തികകളുടെ കാര്യവും ഇതില്‍ നിന്ന് വിഭിന്നമല്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുഡിഎഫിന്റെ കാലത്ത് അനധികൃത നിയമനം ലഭിച്ച സ്ഥാനത്താണ് അര്‍ഹിക്കുന്നവര്‍ക്ക് പരിഗണന നല്‍കിക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലില്ലായ്മ പരിഹരിച്ചുകൊണ്ടിരിക്കുന്നു.

‘സര്‍ക്കാര്‍ മേഖലയിലെ ഒഴിവുകളുടെ കാര്യത്തില്‍ ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും തമ്മിലുള്ള താരതമ്യം കണ്ടോളൂ. ഈ ചിത്രത്തില്‍ എല്ലാം വ്യക്തമാണ്. തെറി വിളിക്കുന്നവര്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നു.’ എന്ന് അടിക്കുറിപ്പോടെയാണ് മന്ത്രി തോമസ് ഐസക്ക് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഈ സര്‍ക്കാരിന്റെ കാലയളവില്‍ പി.എസ്.സി മുഖേന 1,55,000 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും നിയമനങ്ങള്‍ സുതാര്യമായി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഒഴിവുകളടെ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെയാണ് റാങ്ക് ലിസ്റ്റില്‍ പിഎസ്സി ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ 80 ശതമാനത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News