
പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അത് തിരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്.
പിഎസ്സി നിയമനങ്ങള്‍ സംബന്ധിച്ച് യുഡിഎഫും ബിജെപിയും വലത് മാധ്യമങ്ങളും പറയുന്നത് പച്ചക്കള്ളമാണെന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ മനസിലാകും.
മുഖ്യമന്ത്രിതന്നെ വാര്‍ത്താസമ്മേളനത്തില്‍ കൃത്യമായ കണക്ക് നല്‍കിയിട്ടും പുകമറ സൃഷ്ടിക്കുന്നതില്‍നിന്ന് പ്രതിപക്ഷവും മാധ്യമങ്ങളും പിന്നോട്ടുപോകുന്നില്ല.
കൃത്യമായ കണക്കുകള്‍ ഇങ്ങനെ:
2021 ജനുവരി 30 വരെ 1,57,911 പേര്‍ക്കാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷംകൊണ്ട് 1,42,642 പേര്‍ക്കാണ് നിയമനം നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികമായി നിയമനം നല്‍കിയത് 15, 267 പേര്‍ക്കാണ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ഇപ്പോള്‍ തന്നെ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു.
എല്‍ഡിസിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,77,11 നിയമനങ്ങള്‍ നടത്തിയപ്പോള്‍ എല്‍ഡിഎഫ് 1,91,20 നിയമനങ്ങള്‍ നടത്തി. പൊലീസ്: യുഡിഎഫ് (4796), എല്‍ഡിഎഫ് (11268). എല്‍പിഎസ്എ (എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ്): യുഡിഎഫ് (1630), എല്‍ഡിഎഫ് (7322). യുപിഎസ്എ (യു പി സ്‌കൂള്‍ അസിസ്റ്റന്റ്): യുഡിഎഫ് (802), എല്‍ഡിഎഫ് (4446). സ്റ്റാഫ് നഴ്സ് ഹെല്‍ത്ത്: യുഡിഎഫ് (1608), എല്‍ഡിഎഫ് (3607). അസിസ്റ്റന്റ് സര്‍ജന്‍ ഹെല്‍ത്ത്: യുഡിഎഫ് (2435), എല്‍ഡിഎഫ് (3324). സ്റ്റാഫ് നഴ്സ് മെഡിക്കല്‍: യുഡിഎഫ് (924), എല്‍ഡിഎഫ് (2200).
സംസ്ഥാനത്താകെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. സംസ്ഥാനത്ത് ഒരുവര്‍ഷം സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകെ നടത്താന്‍ കഴിയുന്ന നിയമനം 25,000 വും. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അത് തിരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. മാനദണ്ഡമില്ലാതെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുന്ന നയം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ആ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. എന്നാല്‍, വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പരിഗണനകളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here