അച്ഛനെന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷം; മകള്‍ വിസ്മയയുടെ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍

മലയാളികള്‍ നെഞ്ചേറ്റിയ താരരാജാവാണ് ലാലേട്ടനെന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന നടന്‍ മോഹന്‍ലാല്‍. താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോളിതാ അത്തരമൊരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മകള്‍ വിസ്മയയുടെ ചിത്രം പങ്കുവച്ച് താരം കുറിച്ചിരിക്കുന്ന വാക്കുകളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

വാലന്റൈന്‍സ് ദിനത്തില്‍ പുറത്തിറക്കാനൊരുങ്ങുന്ന തന്റെ കവിതാ സമാഹാരമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് കെെയില്‍ പിടിച്ചു നില്‍ക്കുന്ന മകള്‍ വിസ്മയയുടെ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.

അച്ഛനെന്ന നിലയില്‍ തന്റെ അഭിമാന നിമിഷമാണെന്ന് പറഞ്ഞുെകൊണ്ടാണ് താരം മകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. പുസ്തകം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ ലിങ്കും താരം പങ്കുവച്ചിട്ടുണ്ട്.

It's a proud moment for me as a father to announce the release of my daughter's book 'GRAINS OF STARDUST' on the 14th of…

Posted by Mohanlal on Thursday, 11 February 2021

കഴിഞ്ഞദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിസ്മയ ഈ സന്തോഷവാര്‍ത്ത പങ്കിട്ടത്. തന്റെ കവിതാ സമാഹാരമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14 ന് പുറത്തിറക്കുമെന്നാണ് താരപുത്രി ആരാധകരെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം.

പിന്നാലെ അനിയത്തിയ്ക്ക് ആശംസകളുമായി പ്രണവും രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് പിന്തുണ അറിയിച്ച് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

പൊതുവിടങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വിസ്മയ യുടെ
സഹോദരന്‍ പ്രണവിനെപ്പോലെ തന്നെ താരപുത്രിയ്ക്കും നിരവധി ആരാധകരുണ്ട്.

വിസ്മയയുടെ വിശേഷങ്ങളും മറ്റും അറിയാന്‍ ആരാധകര്‍ക്കും താത്പര്യമാണ്. വിസ്മയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വെെറലാകാറുമുണ്ട്.

തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുളള ഒരുക്കത്തിലാണ് വിസ്മയ. തന്റെ കവിതാ സമാഹാരമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14 ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് വിസ്മയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here