വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ട് പോകണം; പ്രതിപക്ഷ ആരോപണങ്ങള്‍ ഏറ്റുപിടിക്കേണ്ടെതില്ലെന്ന് മുഖ്യമന്ത്രി

വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാകണം തെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോകണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമനവിവാദങ്ങളില്‍ വസ്തുതയില്ലെന്നും പ്രതിപക്ഷ ആരോപണങ്ങള്‍ ഏറ്റുപിടിക്കേണ്ടെതില്ലെന്നും രാഷ്ട്രീയ അട്ടിമറിക്കാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് ശില്‍പശാലയില്‍ പറഞ്ഞു.

‘ഇപ്പോള്‍ നടക്കുന്ന നിയമനവിവാദങ്ങളില്‍ വസ്തുതയില്ല. പ്രതിപക്ഷം ഉയര്‍ത്തുന്ന വിവാദങ്ങളെ ഏറ്റുപിടിക്കുകയും വേണ്ട. രാഷ്ട്രീയ അട്ടിമറിക്കാണ് അവര്‍ ശ്രമിക്കുന്നത്. നമുക്ക് ജയിച്ചേ തീരൂ. ക്ഷേമപദ്ധതികളിലായിരിക്കണം പാര്‍ട്ടിയുടെ ശ്രദ്ധ. പ്രതിപക്ഷം വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനാലാണ് ജനങ്ങള്‍ക്ക് വിവാദങ്ങളുമായി അവര്‍ വരുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ വികസനം തിരസ്‌കരിച്ചുള്ള പ്രചാരണത്തിനാണ് പ്രതിപക്ഷ ശ്രമം. എന്നാല്‍ വികസനം മുന്‍നിര്‍ത്തി വേണം പാര്‍ട്ടി പ്രചാരണം. തെറ്റിദ്ധാരണ പരത്താനുള്ള പ്രതിപക്ഷ നീക്കത്തെ ഉചിതമായി പ്രതിരോധിക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News