‘ഐ എം വിജയനൊപ്പം ഫുട്‌ബോള്‍ പഠിക്കാം’; ഫുട്ബോളിനെ നെഞ്ചിലേറ്റിയ മലപ്പുറത്തുകാർക്ക് സർക്കാരിന്റെ സമ്മാനം

ഫുട്ബോൾ നെഞ്ചിലേറ്റിയ മലപ്പുറത്തുകാർക്ക് സർക്കാർ നൽകുന്ന സമ്മാനമാണ് മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് ആരംഭിക്കുന്ന കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കാന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ അഭിമാനവുമായ ഐ.എം വിജയനാണ് അക്കാദമിയുടെ ഡയറക്ടറുടെ ചുമതല നിർവഹിക്കുക. പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കണ്ടെത്തി ഏറ്റവും മികച്ച ഫുട്ബോൾ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അക്കാദമി തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില് കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്;

ഫുട്ബോൾ നെഞ്ചിലേറ്റിയ നാടാണ് മലപ്പുറം. അത്രമാത്രം ഫുട്ബോളിനെ സ്നേഹിക്കുന്ന ജനങ്ങൾ ഈ ലോകത്ത് തന്നെ അപൂർവ്വമാണ്. അങ്ങനെയുള്ള മലപ്പുറത്തുകാർക്ക് സർക്കാർ നൽകുന്ന സമ്മാനമാണ് മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് ആരംഭിക്കുന്ന കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമി.

മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ തീരുമാനമെടുത്തത്. പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കണ്ടെത്തി ഏറ്റവും മികച്ച ഫുട്ബോൾ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. രാജ്യാന്തര നിലവാരമുള്ള ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനരായ ഫുട്ബോൾ താരങ്ങളിൽ ഒരാളും, കേരളത്തിൻ്റെ അഭിമാനവുമായ ഐ.എം വിജയനാണ് അക്കാദമിയുടെ ഡയറക്ടറുടെ ചുമതല നിർവഹിക്കുക. കേരളത്തിൻ്റെ കായിക മേഖലയിൽ പുതിയൊരധ്യായം ഈ അക്കാദമിയിലൂടെ ആരംഭിക്കുകയാണ്.

ഫുട്ബോൾ നെഞ്ചിലേറ്റിയ നാടാണ് മലപ്പുറം. അത്രമാത്രം ഫുട്ബോളിനെ സ്നേഹിക്കുന്ന ജനങ്ങൾ ഈ ലോകത്ത് തന്നെ അപൂർവ്വമാണ്….

Posted by Pinarayi Vijayan on Thursday, 11 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News