വെള്ളനാട് വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു

വെള്ളനാട് കുതിരകുളം വട്ട കൈതയിൽ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. സ്വർണമ്മ (62) ആണ് മരിച്ചത്.

ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടിലെ പട്ടി അസാധാരണമായി കുരയ്ക്കുന്നത് കണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. സംഭവസമയത്ത് സ്വര്‍ണമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കാട്ടാക്കട നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അടുപ്പില്‍ നിന്ന് തീ പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here