ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാല്‍ ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടിയത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനവും ഡോ വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ദാനവും കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍. ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ രാജു ഓണ്‍ലൈനായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മേയര്‍ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എം എല്‍ എ, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ എന്‍ രാജന്‍, കെ സി എം എഫ്-മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ രണ്ട് വേദികളിലായി നടക്കുന്ന ക്ഷീരസംഗമം ഫെബ്രുവരി 13 ന് അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News