
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുട എണ്ണം 35 കടന്നു. അപകടമുണ്ടായ തപോവനിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം ഋഷി ഗംഗാ നദീതീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തപോവനിൽ തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ നിർത്തിവച്ച രക്ഷാപ്രവർത്തനം ഇതിനിടെ പുനരാരംഭിച്ചിരുന്നു. താഴ്ന്ന മേഖലയിലുള്ളവരെ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മിനിറ്റുകൾകൊണ്ട് ഒരു മീറ്ററിലധികം ജലനിരപ്പ് ഉയർന്നതോടെ രക്ഷാപ്രവർത്തകരോടും സംഭവസ്ഥലത്ത് നിന്നും പിൻവാങ്ങാൻ നിർദേശം നൽകുകയായിരുന്നു. എന്നാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ജലനിരപ്പ് താഴ്ന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here