സംസ്ഥാനത്ത് 90 കടന്ന് പെട്രോള്‍ വില; തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ജനതയ്ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ട് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്.

ഇന്ന് ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി.

പാറശാലയില്‍ 90 രൂപ 22 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി.

കൊവിഡ് പ്രതിസന്ധിക്കിടെ അടിക്കടിയുള്ള ഇന്ധന വില അവശ്യവസ്തുക്കളുടെ ഉള്‍പ്പെടെ വിലവര്‍ധനവിലേക്ക് നയിക്കും ഇത് ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here