കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; ജസ്റ്റിസ് കെമാല്‍ പാക്ഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍റെ ഭാര്യ

ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെമാല്‍ പാഷയുടെ സഹോദരന്‍റെ ഭാര്യ സജിനി രംഗത്ത്. സജിനിയുടെ പ്രതികരണം കൈര‍ളി ന്യൂസിനോട്.

ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന കെമാല്‍ പാഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സഹോദരന്‍ കലാം പാഷയുടെ ഭാര്യ സജിനി രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ ജഡ്ജിയാണ് കലാം പാഷ.

“നിയമ വിരുദ്ധമായി മുത്തലാഖ് ചൊല്ലിയെന്ന പരാതി കെമാല്‍ പാഷ അട്ടിമറിക്കാന്‍ ശ്രമിച്ചു”വെന്നാണ് സജിനി വെളിപ്പെടുത്തിയിരിക്കുന്നത്.

കുടുംബകോടതിയിലെ കേസ് വൈകിപ്പിക്കാന്‍ കെമാല്‍ പാഷ ഇടപെട്ടുവെന്നും കെമാല്‍ പാഷയുടെ എഫ് ഐ സ്റ്റേറ്റ്മെന്‍റെ് എടുക്കുന്നത് വൈകിപ്പിച്ചുവെന്നും സജിനി പറയുന്നു.

വെളളയും വെളളയും ഇട്ട് നടക്കുന്ന കെമാല്‍പാഷ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്നും ആളുകളെ സംസാരിച്ച് കയ്യിലെടുക്കാനുള്ള മിടുക്കുകൊണ്ടാണ് എല്ലാം ചെയ്യുന്നതെന്നും സജിനി കൈരളി ന്യൂസിനോട് പറഞ്ഞു.

അധോലോക വില്ലന്‍മാര്‍ ചെയ്യുന്ന രീതിയിലുള്ള പ്രവൃത്തികളാണ് കെമാല്‍ പാഷ തന്‍റെ ജീവിതത്തില്‍ ചെയ്തതെന്നും കൊല്ലപ്പെട്ടില്ലെങ്കില്‍ സുപ്രീംകോടതി വരെയും നീതിക്കായി പോരാടും എന്നാണ് സജിനി കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News