മഹാരാഷ്ട്ര ഗവർണർക്ക് സർക്കാർ വിമാനം നിരസിച്ചു; അപമാനിച്ചതിന് മാപ്പ് പറയണമെന്ന് ബിജെപി

ഉത്തരാഖണ്ഡിലേക്ക് പോകാനായി വിമാനം കയറാൻ എത്തിയതായിരുന്നു മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി. എന്നാൽ രാവിലെ എത്തിയ ഗവർണർക്ക് പ്രത്യേക വിമാനത്തിന്റെ അനുമതി ലഭിക്കാതെ രണ്ട് മണിക്കൂറോളം മുംബൈ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു. സംസ്ഥാന സർക്കാരിന്റെ വിമാനത്തിനായി അവസാന നിമിഷം വരെ കാത്തിരുന്നതിനൊടുവിൽ ഗവർണർക്ക് ഡെറാഡൂണിലേക്കുള്ള സ്വകാര്യ വിമാനത്തിൽ കയറി പോകേണ്ടി വന്നു.

ജന്മനാടായ ഉത്തരാഖണ്ഡിലേക്ക് പോകാനായിരുന്നു സംസ്ഥാന സർക്കാർ വിമാനം നേരത്തെ ബുക്ക് ചെയ്തിരുന്നത്. എന്നാൽ അവസാന നിമിഷം വരെ ഇതിന് അനുമതി ലഭികാത്തിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

സാധാരണ ഗതിയിൽ ഗവർണർമാർ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കാറില്ല. അത് കൊണ്ട് തന്നെയാണ് രാവിലെ എത്തിയ ഗവർണർ സർക്കാർ വിമാനത്തിൽ കയറി ഇരുന്നത്. എന്നാൽ വിമാനം പറക്കുന്നതിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് പൈലറ്റ് പറഞ്ഞതിനെ തുടർന്നാണ് രണ്ടു മണിക്കൂർ കാത്തിരിപ്പിന് ശേഷം വിമാനത്തിൽ നിന്ന് ഇറങ്ങേണ്ടി വന്നത്.

ഗവർണറുടെ ഓഫീസ് പിന്നീട് ഒരു സ്വകാര്യ വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്താണ് ഉച്ചയ്ക്ക് 12.15 ഓടെ ഡെറാഡൂണിലേക്ക് പുറപ്പെട്ടത്.

ശിവസേന സർക്കാരിന്റെ പ്രതികാര നടപടിയെന്നാണ് സംഭവത്തെ മഹാരാഷ്ട്ര ബിജെപി നേതൃത്വം വിമർശിച്ചത്. ഗവർണറെ അപമാനിച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെയോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കയാണ്.

ഗവർണർ ഭഗത് സിംഗ് കോശ്യാരി മുംബൈ വിമാനത്താവളത്തിൽ രണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്ന വാർത്തകൾക്ക് പുറകെയാണ് ബി ജെ പി യുടെ പ്രതികരണം.

ഗവർണർ കോഷിയാരിയുടെ പ്രകടമായ പക്ഷപാത നടപടികൾ പല വട്ടമാണ് ഭരണ സഖ്യവുമായി തുറന്ന പോരിന് വഴിയൊരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News