ലിംഗസമത്വം; രണ്ടാം അന്താരാഷ്ട്ര സെമിനാറിന് കോ‍ഴിക്കോട് തുടക്കം

ലിംഗസമത്വം സംബന്ധിച്ച രണ്ടാം അന്താരാഷ്ട്ര സെമിനാറിന് കോഴിക്കോട് തുടക്കമായി, വെള്ളിമാട്കുന്ന് ജെൻ്റർ പാർക്കിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ 3 ദിവസം നീളുന്ന സെമിനാർ ഉദ്ഘാടനം ചെയ്തു.

അവഗണിക്കപ്പെടുന്നവരുടെ ഉന്നമനത്തിനായി സാമൂഹ്യ വ്യാപാര സംരംഭങ്ങൾ ഉയർന്നു വരണമെന്ന്
ശൈലജ ടീച്ചർ പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അന്തർദേശീയ സെമിനാറിൽ പങ്കെടുക്കുന്നു. ലിംഗസമത്വത്തിൻ്റെ പ്രാധാന്യവും വെല്ലുവിളികളും 3 ദിവസത്തെ സെമിനാർ ചർച്ച ചെയ്യും.

വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ വിവിധ മേഖലകളിലെ പ്രമുഖർ ഓൺലൈനായും വിവിധ സെഷനുകളിൽ പങ്കെടുത്തു. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ആദ്യ ട്രാൻസ്ജെൻ്റർ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥ ഐശ്വര്യ ഋതുപർണ്ണ പ്രധാൻ മുഖ്യാതിഥിയായി. ട്രാൻസ്ജെൻ്റർ സമൂഹത്തിന് കേരളം നൽകുന്ന പിന്തുണ എടുത്ത് പറയേണ്ടതാണെന്ന് ഐശ്വര്യ അഭിപ്രായപ്പെട്ടു

എ പ്രദീപ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. ബൃന്ദ കാരാട്ട്, മറിയം ധാവ്ളെ, ഡോ. മൃദുൽ ഈപ്പൻ എന്നിവർ സംസാരിച്ചു. നിർണം പൂർത്തിയായ വെള്ളിമാട്കുന്നിലെ ജെൻ്റർ പാർക്ക് ഞായറാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here