റാഗിംഗ്: മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

റാഗിംഗ് പരാതിയില്‍ മംഗ‍‍ളൂരുവില്‍ പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളായ അഞ്ച് പേരെ റാഗ് ചെയ്തതിനാണ് അറസ്റ്റ്.

കോളേജ് അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പറയുന്നുണ്ട്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് സ്വദേശികളാണ് അറസ്റ്റിലായവര്‍.

മുടിവെട്ടാനും മീശവടിക്കാനും ഇവര്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതായും തീപ്പെട്ടിക്കൊള്ളികള്‍ എണ്ണാനും അവ ഉപയോഗിച്ച് മുറിയുടെ അളവ് എടുക്കാനും ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. അനുസരിക്കാത്തവരെ മുറിയിൽ പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കെതിരെ കർണാടക വിദ്യാഭ്യാസ നിയമത്തിലെ കൂടുതൽ വകുപ്പുകൾ കൂടി ചുമത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News