മലയാള സിനിമയ്ക്ക് ഇന്ന് പ്രതീക്ഷയുടെ വെള്ളിയാഴ്ച്ച; ഒരുമിച്ച് റിലീസ് ചെയ്യുന്നത് മൂന്ന് ചിത്രങ്ങള്‍

കോവിഡ് പ്രതിസന്ധി പിന്നിട്ട് മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയേറ്ററുകളിലെത്തുന്നു. അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം, വിനായകൻ– ബാലു ടീമിന്റെ ഓപ്പറേഷൻ ജാവ, അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറി എന്നിവയാണ് ഇന്ന് റിലീസിനെത്തുന്ന സിനിമകൾ.

യുവം

അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം നവാഗതനായ പിങ്കു പീറ്റർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. അഭിനയപ്രാധാന്യമുള്ള വേഷത്തിലാണ് യുവം സിനിമയിലും അമിത് എത്തുന്നത്.

അഭിഭാഷകന്റെ വേഷമാണ് ചിത്രത്തിൽ അമിത്തിന്റേത്. നിർമൽ പാലാഴി, അഭിഷേക് രവീന്ദ്രൻ, ഇന്ദ്രൻസ്, സായികുമാർ, നെടുമുടി വേണു, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ബൈജു ഏഴുപുന്ന, അനീഷ് ജി. മേനോൻ, ജയശങ്കർ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

സജിത് പുരുഷൻ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ജോൺകുട്ടി, ആർട്ട് രാജീവ് കോവിലകം, സംഗീതം ഗോപിസുന്ദർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത് വി. തോമസ്.

ഓപ്പറേഷൻ ജാവ

കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന സൈബർ ക്രൈമുകളെ ആധാരമാക്കിയാണ് ഓപ്പറേഷന്‍ ജാവ എത്തുന്നത്. നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിർമ്മാണം. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സാജൻ ബേക്കറി

അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാകുന്നു. ലെന, ഗ്രേസ് ആന്റണി, കെ.ബി. ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം, എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ലെനയും അജു വർഗീസും സഹോദരങ്ങളായി അഭിനയിക്കുന്ന സിനിമ ബേക്കറിയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളാണ് ലൊക്കേഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News