ഐപിഎല്‍ താര ലേലം; അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ ശ്രീശാന്ത്


ഐ​പി​എ​ൽ ലേ​ല​ത്തി​ലെ താ​ര​ങ്ങ​ളു​ടെ അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടപ്പോൾ ഇടംനേടാനാവാതെ മലയാളി താരം എസ് ശ്രീശാന്ത്. ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ 292 താ​ര​ങ്ങ​ളാ​ണുള്ളത്.

ഫെ​ബ്രു​വ​രി 18ന് ​ചെ​ന്നൈ​യി​ൽ വ​ച്ചാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. 1,114 താ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. മ​ല​യാ​ളി താ​രം എ​സ് ശ്രീ​ശാ​ന്തി​ന് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ ഇതിഹാസ ക്രി​ക്ക​റ്റ് താരം സ​ച്ചി​ൻ തെൻ​ഡു​ൽ​ക്ക​റു​ടെ മ​ക​ൻ അ​ർ​ജു​ൻ തെൻ​ഡു​ൽ​ക്ക​ർ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി.

നാ​ല് മ​ല​യാ​ളി താ​ര​ങ്ങ​ളും പ​ട്ടി​ക​യി​ൽ ഇ​ടം പിടിച്ചു. ഐപിഎല്ലിലൂടെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താം എന്നതായിരുന്നു ശ്രീശാന്തിന്റെ പ്രതീക്ഷ. 75 ലക്ഷം രൂപയായിരുന്നു ശ്രീശാന്തിന് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാൽ അന്തിമ പട്ടികയിലേക്ക് ഇടം നേടാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News