കേട്ടിട്ടും കേട്ടിട്ടും മതിയാവാതെ; പ്രിയഗാനം പങ്കുവച്ച് ഭാവന

‘ഇൻസ്പെക്ടർ വിക്രം’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഷൂട്ടിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളും ഭാവന പങ്കുവച്ചിട്ടുണ്ട്മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുണ്ടായിരുന്നില്ല.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ, കുറച്ചു ദിവസങ്ങളായി ആവർത്തിച്ച് കേൾക്കുന്ന ഇഷ്ടപ്പെട്ടൊരു പാട്ടിനെ കുറിച്ച് പറയുകയാണ് ഭാവന. ‘ഇൻസ്പെക്ടർ വിക്രം’ എന്ന ചിത്രത്തിലെ നന്നവളേ… നന്നവളേ… എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഭാവന കുറിക്കുന്നത്.

ഭാവനയുടെ ഏറ്റവും പുതിയ കന്നടചിത്രമാണ് ‘ഇൻസ്‌പെക്ടർ വിക്രം’. പ്രജ്വൽ ദേവരാജ് ആണ് ചിത്രത്തിലെ നായകൻ. ഫെബ്രുവരി ഒൻപതിനാണ് ചിത്രത്തിലെ ഈ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News