വാക്സിൻ വിതരണം കേന്ദ്ര നിർദേശം പ്രകാരം; വാക്സിൻ വിതരണത്തിൽ വേർതിരിവില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ

വാക്സിൻ വിതരണത്തിൽ വേർതിരിവില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കൊവാക്സിൻ വിതരണം കേന്ദ്ര നിർദേശം പ്രകാരമാണ് നടക്കുന്നത്. കൊവാക്സിന് പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പേഴ്സണൽ സ്റ്റാഫിൻ്റെ നിയമനം അനധികൃതമല്ലെന്നും നിയമനം അനധികൃതമാണെന്ന് ആരോപണം ഉന്നയിച്ചവർ തന്നെ അത് തെളിയിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന്‍ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.

ആദ്യഘട്ടത്തിൽ 6328 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. രണ്ടാം ഘട്ടത്തിൽ മുൻകൂട്ടി രജിസ്​റ്റർ ചെയ്ത പൊലീസ്, റവന്യൂ വകുപ്പ് ജീവനക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ 4553 കോവിഡ് മുന്നണിപ്പോരാളികൾക്കാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News